ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഗോവധനിരോധന നിയമം നടപ്പാക്കിയതിന് പിന്നാലെ രാജ്യമെമ്പാടും ഗോവധ നിരോധന നിയമം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി ഇക്കാര്യത്തില്‍ നിയമ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് അഭിപ്രായം ആരാഞ്ഞു.
ഗോവധ നിരോധന നിയമത്തിന് ബില്ല് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടാണ് അഭിപ്രായം തേടിയിരിക്കുന്നത്.
പശുക്കളേയും പാല് ഉല്പാദനത്തിന് ഉപകരിക്കുന്ന മറ്റ് മൃഗങ്ങളേയും കൊല്ലുന്നത് തടയാന്‍ ഭരണഘടനാപരമായ സാധുതകള്‍ അന്വേഷിച്ച് വിവരം നല്‍കാനാണ് നിര്‍ദേശം