രാജ്യത്ത് ഇ -വിപണി 2019ല്‍ 6 ലക്ഷം കോടിയിലെത്തുമെന്ന് വിലയിരുത്തല്‍

ബംഗളുരു: ദിനംപ്രതി വളരുന്ന ഇന്ത്യന്‍ ഇ -കൊമേഴ്‌സ് വിപണി 2019 ഓടെ 10,000 കോടി ഡോളറിലെത്തുമെന്നാണ്(ഇന്നത്തെ ഡോളര്‍ നിരക്കനുസരിച്ച് ഏകദേശം 6.35 ലക്ഷം കോടി രൂപ) അസോസിയേറ്റഡ് ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഒഫ് ഇന്ത്യ (അസോചം)യുടെ പ്രാഥമിക വിലയിരുത്തല്‍.

പ്രതിവര്‍ഷം ശരാശരി 35 ശതമാനം വളര്‍ച്ചയാണ് ഇ -കൊമേഴ്‌സ് വിപണി രേഖപ്പെടുത്തുന്നത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ വഴിയുള്ള കച്ചവടം 10,000 കോടി ഡോളറിലെത്തുമെന്നാണ് അസോചത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ 1,700 കോടി രൂപയുടെ വിറ്റുവരവാണ് ഇന്ത്യന്‍ ഇ – കൊമേഴ്‌സ് വിപണി രേഖപ്പെടുത്തുന്നത്.

കടകളില്‍ ചെന്ന് വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ കിട്ടുമെന്നതും ഓണ്‍ലൈന്‍ കച്ചവടക്കാര്‍ മികച്ച ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നതും ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്. സ്മാര്‍ട് ഫോണുകളുടെയും മറ്റും മണിക്കൂറുകള്‍ മാത്രം നീളുന്ന കച്ചവടവും ഓണ്‍ലൈന്‍ വിപണിയുടെ സ്വീകാര്യത കൂട്ടുകയാണെന്ന് അസോചം അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ഇ -കൊമേഴ്‌സ് രംഗത്ത് നിലവില്‍ ഒരു ലക്ഷത്തിലേറെപ്പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.

Top