ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്നത് ‘മെയ്ക് ഇന്‍ ഇന്ത്യ’യല്ല മോദിയുടെ ‘ടെയ്ക് ഇന്‍ ഇന്ത്യ’യാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹി രാം ലീല മൈതാനത്ത് നടന്ന കിസാന്‍ മസ്ദൂര്‍ സമ്മാന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കര്‍ഷക വിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാതിരുന്നത് കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും വിജയമാണ്. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മോഡിയുടെ വികസന പദ്ധതിയില്‍ ഒരു സ്ഥാനവുമില്ലെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ വ്യവസായികളില്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 72,000 കോടി രൂപയുടെ കര്‍ഷക ലോണ്‍ എഴുതിത്തള്ളി. എന്നാല്‍ മോദി സര്‍ക്കാറിന് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ലെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.