രാജ്യത്ത് പന്നിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പന്നിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. 25, 000 പേര്‍ക്കാണ് ഇതുവരെ പന്നിപ്പനി ബാധിച്ചിരിക്കുന്നത്. രാജ്യത്താകമാനം 1370 പേരാണ് പന്നിപ്പനി ബാധിച്ച് മരണപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ രേഖകള്‍ പ്രകാരം ഗുജറാത്തിലാണ് പന്നിപ്പനി കൂടുതല്‍ ബാധിച്ചത്. ഇവിടെ 5521 പേരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു, ഇതില്‍ 322പേര്‍ മരിക്കുകയും ചെയ്തു.

ഗുജറാത്തിലേതു പോലെ രാജസ്ഥാനും പന്നിപ്പനിയുടെ ഭീഷണിയിലാണ് ഇവിടെ 321 പേരാണ് മരണപ്പെട്ടത്. അതേസമയം, ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ പന്നിപ്പനി രാജ്യതലസ്ഥാനത്തേയ്ക്കും വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. മഹാരാഷ്ട്രയിലും,മധ്യപ്രദേശിലും പന്നിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നു.ദക്ഷിണേന്ത്യയില്‍ കര്‍ണാടകയിലും,തെലങ്കാനയിലും പന്നിപ്പനിമൂലമുള്ള മരണം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.

Top