രാജ്യത്ത് പെട്രോള്‍ , ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ എണ്ണവിലവര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും വില കൂട്ടാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്. പെട്രോള്‍ ലിറ്ററിന് 82 പൈസയും, ഡീസല്‍ 61 പൈസയുമാണ് വര്‍ധിപ്പിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ആദ്യമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. ഈ മാസം മൂന്നിന് പെട്രോള്‍ ലിറ്ററിന് 2.42 പൈസയും ഡീസല്‍ ലിറ്ററിന് 2.25 പൈസയും കുറച്ചിരുന്നു.

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ അടുത്ത കാലത്തുണ്ടായ വര്‍ധനയും ഡോളര്‍രൂപ വിനിമയ നിരക്കിലുണ്ടായ വ്യത്യാസവുമാണ് വില കൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Top