രാജ്യത്ത് മതപരിവര്‍ത്തനം നിരോധിക്കണം : വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതപരിവര്‍ത്തനം നിരോധിക്കാന്‍ നിയമം വേണമെന്നു പാര്‍ലമെന്ററി കാര്യമന്ത്രി എം. വെങ്കയ്യ നായിഡു. ഒഡീഷയില്‍ ഇത്തരത്തിലൊരു നിയമം ഉണ്ട്. മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും സമാന നിയമങ്ങളുണ്ട്. യുപിയിലെ ആഗ്രയില്‍ സംഘപരിവാര്‍ സംഘടനകള്‍ 300ലേറെ മുസ്ലീങ്ങളെ നിര്‍ബന്ധിച്ചു മതംമാറ്റിയതിനെതിരേ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

അതേസമയം തന്റെ ആര്‍എസ്എസ് പശ്ചാത്തലത്തില്‍ അഭിമാനിക്കുന്നുവെന്ന് നായിഡു പറഞ്ഞു. ആര്‍എസ്എസ് മഹത്തായ സംഘടനയാണ്. ഹിന്ദു എന്നു കേള്‍ക്കുമ്പോള്‍ ചിലയാളുകള്‍ക്ക് അലര്‍ജിയാണെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. മോഡിയോ, വെങ്കയ്യയ്യോ, ആര്‍എസ്എസോ അല്ല ഹിന്ദുവെന്ന വാക്കു നല്‍കിയത്. ഒരൊറ്റ ഇന്ത്യയെന്ന തത്വസംഹിതയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണു ബിജെപി. ഏറെക്കാലമായി നടക്കുന്ന മതപരിവര്‍ത്തനം സംബന്ധിച്ചു കൂടുതല്‍ വിപുലമായ ചര്‍ച്ച രാജ്യത്താവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Top