തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു നാളെ നടക്കും. നിലവിലെ അംഗസംഖ്യ പരിഗണിച്ച് യുഡിഎഫ് രണ്ടു സീറ്റുകളിലും എല്‍ഡിഎഫ് ഒരു സീറ്റും നേടാനാണ് സാധ്യത. ഒഴിവു വരുന്ന മൂന്നു സീറ്റില്‍ രണ്ടെണ്ണം എല്‍ഡിഎഫിന്റേതും ഒന്ന് യുഡിഎഫിന്റേതുമാണ്. വയലാര്‍ രവി (കോണ്‍ഗ്രസ്), പി.വി. അബ്ദുല്‍ വഹാബ്(മുസ്ലീം ലീഗ്)എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍. കെ.കെ രാഗേഷ്, (സിപിഎം), കെ. രാജന്‍(സിപിഐ) എന്നിവരാണ് എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്നത്