രാഷ്ട്രീയ ലക്ഷ്യമെന്ന്; സാമ്പത്തിക സംവരണ ബില്ലിനെതിരെ ശിവസേന മുഖപത്രം

shivsena statement

മുംബൈ: ശിവസേന മുഖപത്രം സാംമ്‌നയിൽ സാമ്പത്തിക സംവരണ ബില്ലിനെതിരെ ലേഖനം. സംവരണ ബിൽ കൊണ്ട് നരേന്ദ്രമോദി ഉദ്ദേശിക്കുന്നത് രാഷ്ട്രീയ ലക്ഷ്യമാണെന്നും തൊഴില്ലായ്മയും ദാരിദ്രവും കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും മുഖപത്രത്തിൽ വിമർശിച്ചിട്ടുണ്ട്.

എന്നാൽ, സംവരണത്തെ അനൂകൂലിച്ച് ശിവസേന നേരത്തെ പാർലമെന്റിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.

നേരത്തെ ലോക്‌സഭയിൽ പാസാക്കിയ ബിൽ 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയിൽ പാസാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാർട്ടികളിൽ നിന്നായി ഏഴ് പേരാണ് രാജ്യസഭയിൽ ബില്ലിനെ എതിർത്തു വോട്ട് ചെയ്തിരിക്കുന്നത്.

Top