അവധി താത്കാലികം; രാഹുല്‍ കൂടുതല്‍ കരുത്തനായി തിരിച്ചുവരും: എ.കെ ആന്റണി

തിരുവനന്തപുരം: രാഹൂല്‍ ഗാന്ധിയുടെ അവധി താത്കാലികമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. രാഹൂല്‍ കൂടുതല്‍ കരുത്തനായി തിരിച്ചുവരുമെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചു വരും. ഇന്ത്യയെ ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവ് നരേന്ദ്ര മോദി സര്‍ക്കാരിനില്ലെന്നും ആന്റണി പറഞ്ഞു. രാഹുലിന്റെ സാന്നിധ്യത്തെ ഭയക്കുന്നവരാണ് ഇപ്പോള്‍ വിവാദങ്ങളുണ്ടാക്കുന്നത്.

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ശുപാര്‍ശക്കാരെ നിര്‍ത്തിയാല്‍ വിജയിക്കില്ല. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു. സംഘടന സുസജ്ജമായാലും നേതൃത്വം പലവഴിക്ക് പോകുന്നതാണെങ്കില്‍ യാതൊരു കാര്യവുമില്ല. ജനങ്ങള്‍ക്ക് വിശ്വാസമുള്ളവരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തണമെന്നും ആന്റണി അഭിപ്രായപ്പെട്ടു.

Top