ന്യൂഡല്‍ഹി: അവധിയില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി ഏപ്രില്‍ 19 ന് ഉള്ളില്‍ തിരിച്ചെത്തുമെന്ന് സൂചന. രണ്ടുമാസമായി കോണ്‍ഗ്രസില്‍ നിന്നും അവധിയെടുത്ത് മാറിനിര്‍ക്കുകയായിരുന്നു.
ഇതുവരെ രാഹുല്‍ എവിടെയാണെന്നു കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അവധിയെടുത്തു പോയതിനെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളും നിഗമനങ്ങളും ഉയര്‍ന്നു വന്നിരുന്നു. യാംഗൂണിലെ സത്യനാരായണ്‍ ഗോയങ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണു രാഹുലിന്റെ ധ്യാനമെന്നു പാര്‍ട്ടി ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. വിപസന ധ്യാന രംഗത്ത് ഏറ്റവും പ്രമുഖ സ്ഥാപനമാണിത്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തൊട്ടു മുന്‍പായിരുന്നു രാഹുലിന്റെ അവധിയെടുത്തുള്ള ഒളിച്ചോട്ടം.