ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തി. 11.15ന് ബാങ്കോക്കില്‍ നിന്ന് തായ് എയര്‍ലൈന്‍സ് വഴിയാണ് അദ്ദേഹം ഡല്‍ഹിയിലേക്കെത്തിയത്. കഴിഞ്ഞ രാത്രി രാഹുല്‍ തിരിച്ചെത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കളും രാഹുലിന്റെ ഓഫീസും നിഷേധിച്ചിരുന്നു. അവധിയാഘോഷിച്ച് 57 ദിവസത്തിന് ശേഷമാണ് രാഹുല്‍ തിരിച്ചെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാഹുലിന്റെ വീട്ടിലെത്തിയിട്ടുണ്ട്. അടുത്ത ദിവസം കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന കര്‍ഷക പ്രക്ഷോഭ റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. അമേഠിയിലെ കര്‍ഷകരുമായും രാഹുല്‍ അടുത്ത ദിവസം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഫെബ്രുവരി 16നാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത്. അവധിയെടുക്കല്‍ വന്‍ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. അതേസമയം രാഹുല്‍ എവിടെയായിരുന്നുവെന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.