തൃശൂര്‍: രൂപേഷിനും ഷൈനയ്ക്കുമെതിരായ കേസുകള്‍ പൊലീസ് കെട്ടിച്ചമച്ചതെന്ന് മകള്‍ ആമി. ഇവര്‍ ആരുടെയും മുതല്‍ പിടിച്ചുപറക്കുകയോ ആരെയും ആക്രമിക്കുകയോ ചെയ്തിട്ടില്ല. ഒരു പ്രത്യയ ശാസ്ത്രത്തില്‍ ഉറച്ച് നിന്ന് പോരാടുകയാണ് ചെയ്തത്.
രൂപേഷിന്റെയും ഷൈനയുടെയും മകളായി ജനിച്ചതില്‍ അഭിമാനമെന്നും ആമി മാധ്യമങ്ങളോട് പറഞ്ഞു.