കോയമ്പത്തൂര്‍: കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ രൂപേഷിനെയും ഷൈനയെയും കാണാന്‍ മക്കളെ അനുവദിച്ചില്ല.
കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രൂപേഷിനെയും ഷൈനയെയും കാണാന്‍ മക്കളായ ആമിയും സവേരിയയും രൂപേഷിന്റെ സഹോദരങ്ങളോടൊപ്പം ജയിലില്‍ എത്തിയെങ്കിലും ഇവരെ കാണാനുള്ള അനുമതി ജയില്‍ അധികൃതര്‍ നിഷേധിക്കുകയായിരുന്നു.
അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം കാത്തിരുന്നശേഷം മക്കളും സഹോദരങ്ങളും മടങ്ങി.