കോയമ്പത്തൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷിനേയും ഭാര്യ ഷൈനയേയും കോയമ്പത്തൂര്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ജൂണ്‍ മൂന്ന് വരെയാണ് റിമാന്‍ഡ് കാലാവധി. പൊലീസ് കസ്റ്റഡിയില്‍ ഭീഷണിപെടുത്തിയെന്നും മകളെയും അമ്മയേയും അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞെന്ന് രൂപേഷും ഭാര്യയും കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ഇരുവരുടെയും ക്യൂ ബ്രാഞ്ച് കസ്റ്റഡി അവസാനിപ്പിച്ച് റിമാന്‍ഡ് ചെയ്യുകയായിരുന്നു.