രൂപേഷിന്റെ അറസ്റ്റ് പൊലീസിന്റെ വിജയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അറസ്റ്റ് പൊലീസിന്റെ വിജയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളുടെ വേരറുക്കുന്നത് വരെ പൊലീസ് നടപടികള്‍ തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

രൂപേഷ് സമാധാനത്തിന്റെ പാത പിന്‍തുടരണം ആയുധമെടുത്തുള്ള സമരം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബാര്‍ കോഴക്കേസില്‍ എഡിജിപി ജേക്കബ് തോമസിന് അന്വേഷണ ചുമതലയില്ലെന്നും അദ്ദേഹത്തെ മറ്റ് ചുമതലകളില്‍ നിന്നൊഴിവാക്കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കെ.എം. മാണിയെ ചോദ്യം ചെയ്തതില്‍ അസ്വഭാവികതയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top