തിരുവനന്തപുരം:ലോകചരിത്രത്തില്‍ ആദ്യമായി ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത കൂട്ടയോട്ടത്തില്‍ കിലുങ്ങിയത് കോടികള്‍.
ദേശീയ ഗെയിംസിന്റെ വിളംബരമായി നടത്തിയ റണ്‍ കേരള റണ്‍ വിജയിപ്പിക്കാന്‍ സംഘാടകര്‍ ചെലവിട്ട കോടികളുടെ കണക്ക് പുറത്തു വരാനിരിക്കുന്നതേ ഉള്ളൂവെങ്കിലും ചരിത്രം തിരുത്താനായതില്‍ സംഘാടകര്‍ക്ക് ആശ്വസിക്കാം.
സംസ്ഥാനത്തെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിച്ച പങ്കാളിത്തമാണ് റണ്‍ കേരള റണ്ണിനെ വന്‍ വിജയമാക്കാന്‍ വഴി ഒരുക്കിയത്. വിദ്യാര്‍ത്ഥികള്‍ ഒറ്റ മനസായി ഒരുമിച്ച് ഓടിയത് കൊണ്ട് മാത്രമാണ് ചരിത്രത്തില്‍ കേരളത്തിന് ഇടം പിടിക്കാന്‍ കഴിഞ്ഞത്.
സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും മോഹന്‍ലാല്‍ അടക്കമുള്ള താരപ്പടയുടെയും സാന്നിധ്യം റണ്‍ കേരള റണ്ണിനെ ആവേശത്തിലാഴ്ത്തിയപ്പോള്‍ രാഷ്ട്രീയ ഇന്ത്യയെ വിസ്മയമാക്കിയത് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍കൂടി കൂട്ടയോട്ടത്തില്‍ പങ്കാളികളായതാണ്.
ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തുടച്ചു നീക്കാന്‍ റണ്‍ കേരള റണ്ണിന് കഴിഞ്ഞതായാണ് സംഘാടകരുടെ വിലയിരുത്തല്‍.
ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കരയുന്ന തെരുവിന്റെ മക്കളുടെ മുന്നിലൂടെയുള്ള ഓട്ടം അവരുടെ കണ്ണീരൊപ്പിയതിന് ശേഷമാകണമായിരുന്നു എന്ന വിമര്‍ശനവും ഇതു സംബന്ധമായി ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.