കൊച്ചി: മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന്റെ സംസ്ഥാന വിളംബര ജാഥ, റണ്‍ കേരള റണ്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ നയിക്കും. 2015 ജനുവരി 20 മുതല്‍ 22 വരെ പാറശാല മുതല്‍ മഞ്ചേശ്വരം വരെ 7,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ നടത്തും. ദേശീയ കായികമേള വിളംബര യോഗങ്ങളും സംഘടിപ്പിക്കും.
ഓരോ പഞ്ചായത്തിന്റേയും ഏഴു കേന്ദ്രങ്ങളിലും നഗരസഭകളില്‍ എല്ലാ വാര്‍ഡിലും യോഗങ്ങളില്‍ കായികമേളയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ദേശീയോദ്ഗ്രഥന പ്രതിജ്ഞ എടുക്കും. ദേശഭക്തി ഗാനാലാപനത്തോടെയായിരിക്കും പ്രാദേശിക വിളംബരജാഥ തുടങ്ങുക. തദ്ദേശ ഭരണസ്ഥാപനത്തിന്റെ സഹകരണത്തോടെയുള്ള പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. എല്ലാ കേന്ദ്രങ്ങളിലും വൃക്ഷത്തൈ നടും.