ബെയ്റൂട്ട്: റഷ്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 19 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. സിറിയന്‍ നിരീക്ഷണ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐഎസിന്റെ ശക്തി കേന്ദ്രമായ അല്‍-കര്‍മയില്‍ നടത്തിയ ആക്രമണത്തിലാണ് 15 തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുരാതന നഗരമായ പല്‍മീറയില്‍ നടത്തിയ ആക്രമണത്തിലാണ് മറ്റ് നാല് ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസം 30 മുതല്‍ ഐഎസ് ശക്തി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി റഷ്യ ആക്രമണങ്ങള്‍ തുടങ്ങിയിരുന്നു.