റാണി പത്മിനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ഖേദപ്രകടനവുമായി ജൂഡ് ആന്റണി

ആഷിക് അബു സംവിധാനം ചെയ്ത റാണി പത്മിനി എന്ന ചിത്രം തന്നെ നിരാശപ്പെടുത്തിയെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദപ്രകടനവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

ഒരു സിനിമ റിലീസ് ദിവസം തന്നെ അതിനെ മോശമായി ബാധിക്കുന്ന രീതിയില്‍ പോസ്റ്റ് ഇട്ടതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. ഒരുപാട് പ്രതീക്ഷകളോടെ കണ്ടത് കൊണ്ടാകാം, അതിഷ്ടമായില്ല. ഒരു പ്രേക്ഷകന്റെ സ്വാഭാവിക പ്രതികരണം മാത്രമായി അതിനെ കണ്ടാല്‍ മതി. ഒരു സംവിധായകനായി എന്നത് മനസ് കൊണ്ട് ഇപ്പോഴും അംഗീകരിച്ചു വരുന്നതേയുള്ളൂ. അതിന്റെ ഒരു കുഴപ്പം ഇപ്പോഴും ഉണ്ടെന്നും ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജൂഡിന്റെ നടപടി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. കോടികള്‍ മുടക്കിയെടുത്ത ഒരു സിനിമയ്‌ക്കെതിരെ ഒരു സംവിധായകന്‍ തന്നെ രംഗത്ത് വന്നത് സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ ജൂഡ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.

Top