മോസ്കോ: റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് പകരമായി എസ്യു-30 എംകെഐ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് നല്കാന് തയ്യാറെന്നു റഷ്യ. 20 ബില്യണ്‍ ഡോളര്‍മുടക്കി 126 റാഫേല്‍ വിവിധോദ്യേശ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തില്‍നിന്നു വില കൂടുതലാണെന്ന കാരണത്താല്‍ ഇന്ത്യ പിന്മാറുകയാണെന്ന വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണു റഷ്യയുടെ പ്രതികരണം.
സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കു കാര്യക്ഷമത ഉറപ്പുനല്‍കാന്‍ റഷ്യ തയാറാകാഞ്ഞതും കരാരില്‍നിന്നു പിന്മാറുന്നതിനു കാരണമായെന്നാണു റിപ്പോര്‍ട്ടുകള്‍.
റാഫേലിനു പകരം നിര്‍ദേശിക്കുന്ന യുദ്ധവിമാനമാണ് എസ് യു-30 എംകെഐ. ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ ഉപയോഗിക്കത്തക്ക വിധത്തില്‍ ഇന്ത്യയുമായി ചേര്‍ന്നു എസ് യു-30 എംകെഐ യുദ്ധവിമാനങ്ങള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങുന്നതായി റഷ്യന്‍ എയര്‍ക്രാഫ്റ്റ് കോര്പറേഷന് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.