പാരീസ്: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റിനോള്‍ട്ട് പുതിയ വാഹനം വിപണിയില്‍ എത്തിക്കുന്നു. ഹൈബ്രിഡ് വാഹനമായ ഇയോലാബിന്റെ വിശേഷത ഒരു ലിറ്റര്‍ ഇന്ധനം കൊണ്ട് നൂറു കിലോമീറ്റര്‍ ഓടും എന്നതാണ്. 2014 ല്‍ പാരീസ് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഉടന്‍ തന്നെ നിരത്തില്‍ എത്തിക്കാനാണു കമ്പനിയുടെ ശ്രമം.
കിലോമീറ്ററിന് 22 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആകും ഈ വാഹനം പുറത്തുവിടുക. മൂന്നു സിലിണ്ടര്‍ 1.01 പെട്രോള്‍ എഞ്ചിനാണു വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ഇലക്ട്രിക് മോട്ടറും ഉണ്ട്. 118. 4 കിലോമീറ്ററാണു വാഹനത്തിന്റെ കൂടിയ വേഗം. ഭാരം കുറഞ്ഞ മാഗ്‌നേഷ്യം റൂഫും അലുമിനിയം ഡോറുകളും തെര്‍മോ പ്ലാസ്റ്റിക് ബോണെറ്റുമാണു വാഹനത്തിനുള്ളത്.