റിപ്പബ്ലിക് ദിന ചടങ്ങുകളിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന ചടങ്ങുകളിലേയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും എന്തുകൊണ്ടാണ് തനിക്ക് ക്ഷണം ലഭിക്കാത്തത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിമാരെ റിപ്പബ്ലിക് ദിന പരേഡിന് ക്ഷണിക്കുന്ന പതിവുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കെജ്‌രിവാളിനെ ഇതുവരെ ക്ഷണിക്കാത്ത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് റിപ്പബ്ലിക്കന്‍ ദിന ചടങ്ങുകളില്‍ മുഖ്യാതിഥി.

Top