റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കാല്‍ ശതമാനം കുറച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് 0.25 ശതമാനം കുറച്ചു. റിപ്പോനിരക്ക് എട്ടില്‍ നിന്ന് 7.75 ശതമാനമായാണ് കുറച്ചത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ കുറയും.

അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില വന്‍തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് നാണയപ്പെരുപ്പം കുറഞ്ഞതാണ് റിപ്പോനിരക്ക് കുറയ്ക്കുവാന്‍ കാരണമായത്. നാണയപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിലാണ് സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തിയതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

2012 ഡിസംബറിനുശേഷം ഇതാദ്യമായാണ് പലിശനിരക്ക് കുറയ്ക്കുന്നത്.

Top