ന്യൂഡല്‍ഹി: റൂപേ കാര്‍ഡുപയോഗിച്ച് ഇനി റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ഡെബിറ്റ് കാര്‍ഡ് സംവിധാനമാണു റൂപേ.
യാത്രികര്‍ക്കു കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും(ഐആര്‍സിറ്റിസി) യൂണിയന് ബാങ്കും സംയുക്തമായാണു പദ്ധതി നടപ്പിലാക്കുന്നത്.
ഐആര്‍സിടിസി വഴി ഓണ്‍ലൈനായും യൂണിയന് ബാങ്കിന്റെ ശാഖ വഴിയും കാര്‍ഡുകള്‍ ലഭിക്കും. ആദ്യ ഘട്ടത്തില്‍ ടിക്കറ്റ് ബുക്കിംഗിനുപയോഗിക്കാവുന്ന കാര്‍ഡുവഴി പിന്നീടു ഷോപ്പിംഗിനുള്ള സൗകര്യവും ലഭ്യമാക്കും. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.