റെനോ കുടുബത്തില്‍ നിന്നും വിപണി കീഴടക്കാന്‍ റേസറും ക്ലൈബറും

പുതിയ രണ്ട് മോഡലുകളുമായി റെനോ ക്വിഡ് വിപണി കീഴടക്കാന്‍ ഒരുങ്ങുന്നു. ക്വിഡ് റേസറും ക്വിഡ് ക്ലൈംബറും. റേസര്‍ യുവാക്കളെ ലക്ഷ്യം വച്ചുള്ളതാണെങ്കില്‍ ക്ലൈംബര്‍ ഓഫ് റോഡിങ്ങിനു വേണ്ടിയുള്ളതാണ്.

തദ്ദേശീയമായി സമാഹരിച്ച യന്ത്രഘടകങ്ങള്‍ ഉപയോഗിച്ചാണ് റെനോ ‘ക്വിഡിനെ നിര്‍മ്മിച്ചിരിക്കുന്നത്. കാറിന്റെ 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി നിര്‍മിച്ചതാണെന്നും കമ്പനി പറയുന്നു. റെനോയും നിസ്സാനും ചേര്‍ന്ന് 2013 ല്‍ വികസിപ്പിച്ച പുതിയ ‘സി എം എഫ് പ്ലാറ്റ്‌ഫോമിലാണ് ക്വിഡ് നിര്‍മ്മിച്ചിരിക്കുന്നത്.

പരുക്കന്‍ രൂപഭാവമുള്ള ഫ്രണ്ട് ബമ്പറും ഉയര്‍ന്ന ബോണറ്റും ക്രീസ് ലൈനും ക്വിഡ്ഡിന് ബേബി ഡസ്റ്റര്‍ രൂപഭംഗി നല്‍കുന്നു. ബ്ലാക്ക് ഇന്‍സെര്‍ട്ടുകളുള്ള ഹെഡ് ലാമ്പിന്റെ രൂപകല്‍പ്പനയും മുന്നിലെ എയര്‍ഡാമും ഹാച്ച്ബാക്ക് കാറിനെക്കാള്‍ എസ് യു വിയുടേതിന് സമാനമാണ്. പിന്നിലെ വലിപ്പമേറിയ വീല്‍ ആര്‍ച്ചുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിങ്ങുകള്‍ എന്നിവയും വാഹനത്തിന് നല്‍കുന്നത് സ്‌പോര്‍ട്ടി രൂപഭംഗിയാണ്.

റെനോ – നിസ്സാന്‍ സഖ്യം വികസിപ്പിച്ച പുതിയ 793 സി സി, മൂന്നു സിലിണ്ടര്‍ എന്‍ജിനാണു’ക്വിഡി’നു കരുത്തേകുന്നത്. 5678 ആര്‍പിഎമ്മില്‍ 54 ബി എച്ച് പി കരുത്തും 4386 ആര്‍പിഎമ്മില്‍ 72 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 660 കിലോഗ്രാമോളം ഭാരമുള്ള കാറിന് ലീറ്ററിന് 25.17 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് റെനോ വാഗ്ദാനം ചെയ്യുന്നത്.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 34 ലക്ഷത്തിനിടയിലായിരിക്കും വില എന്നാണ് സൂചനകള്‍.

Top