റെനോ പള്‍സിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍ എത്തി

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ കോംപാക്ട് കാറായ പള്‍സിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാണ് പുതിയ പള്‍സ് വില്‍പ്പനയ്‌ക്കെത്തിയത്. 1.5 ലീറ്റര്‍ കെ നയന്‍ കെ ഡീസല്‍, 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണു കാറിനു കരുത്തേകുന്നത്. 5.03 ലക്ഷം രൂപ മുതലാണു കാറിന്റെ ഡല്‍ഹിയിലെ ഷോറൂം വില.

പിയാനോ ബ്ലാക്ക് ഫിനിഷുള്ള ഇരട്ട വര്‍ണ ഡാഷ് ബോര്‍ഡ്, ഓട്ടമാറ്റിക് ഹെഡ്‌ലാംപ്, സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച കണ്‍ട്രോള്‍ സംവിധാനം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയവയോടെയാണു 2015 പള്‍സിന്റെ വരവ്. കൂടാതെ കീരഹിത എന്‍ട്രി, ഓട്ടോ ഫോള്‍ഡിങ് വിങ് മിറര്‍, ബ്ലൂടൂത്ത്, യു എസ് ബി കണക്ടിവിറ്റിയുള്ള മ്യൂസിക് സിസ്റ്റം, മെച്ചപ്പെട്ട സുരക്ഷയ്ക്കായി എ ബി എസ്, ഇ ബി ഡി, മുന്നില്‍ ഇരട്ട എയര്‍ ബാഗ്, ക്രാഷ് സെന്‍സര്‍ എന്നിവയും പള്‍സില്‍ റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.

Top