ന്യൂഡല്‍ഹി: യാത്രാനിരക്ക് കൂട്ടാതെ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബഡ്ജറ്റ് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു.
പാതയിരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും ഊന്നല്‍ നല്‍കും. ട്രാക്കുകളുടെ കാര്യക്ഷമത കൂട്ടും. റെയില്‍ സുരക്ഷയ്ക്കും നവീകരണത്തിനും പ്രാധാന്യം നല്‍കും. റെയില്‍വെയെ സ്വയം പര്യാപ്തമാക്കും. ബജറ്റിന് പിന്നാലെ അഞ്ചു വര്‍ഷത്തെ കര്‍മ്മ പദ്ധതി തയ്യാറാക്കും. അന്താരാഷ്ട്ര കമ്പനികളുമായി സഹകരിക്കും. അഞ്ച് വര്‍ഷം കൊണ്ട് നാല് ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കും. അടിസ്ഥാന സൗകര്യങ്ങളുടെ ആധുനിക വത്കരണത്തിന് ഊന്നല്‍ നല്‍കും.
അടുത്ത വര്‍ഷം 8.5 ലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിനുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. സ്ത്രീ സുരക്ഷാ പ്രശ്‌നങ്ങള്‍ 138 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാം. വിവിധ ഭാഷകളില്‍ ഇ ടിക്കറ്റിംഗ് സംവിധാനം ഉണ്ടാകും. പൊതു, സ്വകാര്യ മേഖലകളുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പിലാക്കും. സ്മാര്‍ട്ട് ഫോണ്‍ വഴിയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റ് എടുക്കാം.
പ്രധാന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടും. റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് അഞ്ച് മിനിറ്റിനകം ടിക്കറ്റ് എടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ജനറല്‍, സ്ലീപ്പര്‍ കോച്ചുകളില്‍ കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തും. തിരഞ്ഞെടുത്ത 108 ട്രെയിനുകളില്‍ ഐആര്‍സിടിസി വഴി ഇഷ്ടഭക്ഷണം ബുക്ക് ചെയ്യാം.
സ്‌റ്റേഷന്‍ നവീകരണത്തിന് തുറന്ന ടെണ്ടര്‍. നവീകരണം വിലയിരുത്താന്‍ നിരീക്ഷണ സമിതികള്‍ രൂപീകിരക്കും. എന്‍ജിനില്ലാത്ത അതിവേഗ ട്രെയിനുകള്‍. ലോവര്‍ബര്‍ത്ത് മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി പരിമിതപ്പെടുത്തും. പാതയിരട്ടിപ്പിക്കലിനും ട്രാക്കുകള്‍ കൂട്ടുന്നതിനും 96182 കോടി അനുവദിച്ചു. 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം. തിരഞ്ഞെടുത്ത ട്രെയിനുകളില്‍ 17,000 ബയോടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. ചരക്ക് നീക്കത്തിനും വാഗണ്‍ നിര്‍മാണത്തിലും സ്വകാര്യപങ്കാളിത്തം ഏര്‍പ്പെടുത്തും.
970 മേല്‍പ്പാലങ്ങള്‍ സ്ഥാപിക്കും. 10 പ്രധാന നഗരങ്ങളില്‍ ഉപഗ്രഹ സ്റ്റേഷനുകള്‍ സ്ഥാപിക്കും. അഞ്ച് വര്‍ഷം കൊണ്ട് ആളില്ലാ ലെവല്‍ക്രോസുകള്‍ ഒഴിവാക്കും. നാല് സര്‍വകലാശാലകളില്‍ റെയില്‍വേ ഗവേഷണ സൗകര്യം ഏര്‍പ്പെടുത്തും.