റെയില്‍വേ വികസനത്തിനായി ആറുലക്ഷം കോടി വേണം: സുരേഷ് പ്രഭു

ഡല്‍ഹി: റെയില്‍വേയുടെ വികസനത്തിന് ആറുലക്ഷം കോടി രൂപ വേണമെന്ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു. ഇത്രയും വലിയ തുക സമാഹരിക്കാനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്നും ഇക്കാര്യത്തില്‍ വിദേശ ഫണ്ടും പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ സമഗ്ര പരിഷ്‌കാരമാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിനുള്ള ഫണ്ട് കണ്ടെത്താന്‍ നമുക്കാവുന്നില്ല എന്നതാണ് ഏറ്റവും വലിയ തടസം. ധനമന്ത്രാലയവും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ഇതിനായുള്ള ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.

Top