റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യവത്ക്കരിക്കണമെന്ന് മോദി

ഗുവാഹത്തി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യവത്ക്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയില്‍വേ സ്റ്റേഷനുകള്‍ ഇപ്പോഴും 100 വര്‍ഷം മുന്‍പത്തെ അവസ്ഥയില്‍ തന്നെയാണെന്നും സ്വകാര്യവത്ക്കരണം നടന്നാല്‍ റയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവളങ്ങളേക്കാള്‍ മികച്ചതാക്കാമെന്നും മോദി പറഞ്ഞു. ഗുവാഹത്തിയില്‍ മേഘാലയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാവാനുള്ളശേഷി ഇന്ത്യന്‍ റെയില്‍വെയ്ക്കുണ്ട്. കേവലും ഒരു കോച്ചോ ഒരു സ്റ്റേഷനോ ആധുനികവല്‍ക്കരിച്ചതുകൊണ്ട് കാര്യമില്ല. അടിമുതല്‍മുടിവരെയുള്ള ആധുനികവല്‍ക്കരണണമാണ് റെയില്‍വെയില്‍ വേണ്ടതെന്നും മോദി വ്യക്തമാക്കി.

റെയില്‍വെയുടെ കൈവശമുള്ള സ്ഥലം സ്വകാര്യ സംരംഭകര്‍ക്ക് ആഡംബര ഹോട്ടലുകളും റസ്റ്ററന്റുകളും മറ്റ് വ്യവസായ സംരംഭങ്ങളും തുടങ്ങാനായി പാട്ടത്തിന് നല്‍കിയാല്‍ കൂടുതല്‍ വരുമാനമുണ്ടാക്കാനാവുമെന്നും മോദി പറഞ്ഞു.

Top