ടൊറന്റോ: റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയും വനിത വിഭാഗത്തില്‍ സ്വിസ് താരം ബെലിന്‍ഡ ബെന്‍സിച്ചും ജേതാക്കളായി. മറെ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നോവാക് ദ്യോക്കോവിച്ചിനെ കീഴടക്കിയാണ് ചാമ്പ്യനായത് (6-4, 4-6, 6-3).
സീസണില്‍ മറെയുടെ നാലാം കിരീടവിജയമാണിത്. ദ്യോക്കോവിച്ചിനോട് തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ തോറ്റശേഷമാണ് ബ്രിട്ടീഷ് താരം വിജയിക്കുന്നത്.
വനിത വിഭാഗത്തില്‍ അട്ടിമറിപരമ്പര സൃഷ്ടിച്ച ബെലിന്‍ഡ റുമാനിയയുടെ സിമോണ ഹാലപ്പിനെയാണ് മറികടന്നത്. ആദ്യ രണ്ട് സെറ്റുകള്‍ ഇരുവരും പങ്കിട്ട ശേഷം മൂന്നാം സെറ്റില്‍ 3-0ത്തിന് പിന്നിട്ടുനില്‍ക്കുമ്പോള്‍ ഹാലപ്പ് പിന്മാറുകയായിരുന്നു. (7-6, 6-7, 3-0).
ലോക ഒന്നാം നമ്പര്‍ താരം യു.എസ്സിന്റെ സെറീന വില്യംസിനെ അട്ടിമറിച്ചാണ് സ്വിസ് താരം ഫൈനലില്‍ കടന്നത്. കിരീടവഴിയില്‍ കരോലിന്‍ വോസ്‌നിയാക്കി, അന ഇവാനോവിച്ച് എന്നിവരും ബെലിന്‍ഡയ്ക്ക് മുന്നില്‍ വീണിരുന്നു.
ഇതിനുമുമ്പ് കരിയറില്‍ ഒറ്റക്കിരീടം മാത്രമുള്ള ബെലിന്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിംബിള്‍ഡനും ഫ്രഞ്ച് ഓപ്പണും നേടിയ താരമാണ്