ജയ്പൂര്‍: റോബര്‍ട്ട് വദ്ര നടത്തിയ ഭൂമിയിടപാട് രാജസ്ഥാന്‍ സര്‍ക്കാര്‍ റദ്ദുചെയ്തു. ബിക്കാനറില്‍ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി വാങ്ങിയ ഭൂമിയുടെ കൈമാറ്റമാണ് മുഖ്യമന്ത്രി വസുന്ധര രാജ റദ്ദാക്കിയത്.
വദ്രയുടെ സ്ഥാപനത്തിനുവേണ്ടി ബിക്കാനറില്‍ 360 ഏക്കറാണ് വാങ്ങികൂട്ടിയിരിക്കുന്നത്. ഈ ഭൂമികൈമാറ്റം അനധികൃതമായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
നേരത്തെ വദ്രയുള്‍പ്പെട്ട വിവാദ ഭൂമി ഇടപാട് കേസ് പുനരന്വേഷിക്കുവാന്‍ ഹരിയാന സര്‍ക്കാരും ഉത്തരവിട്ടിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. ഗുഡ്ഗാവിലെ ഡിഎല്‍എഫ് കമ്പിനി 350.17 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയ സംഭവത്തിലാണ് പുതിയ അന്വേഷണം നടക്കുന്നത്.