റോബോട്ടിക്‌സിലും ഡ്രൈവറില്ലാ കാറിലും ശ്രദ്ധയൂന്നി ഐടി കമ്പനികള്‍

മുംബൈ: രാജ്യത്തെ പ്രമുഖ ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി, വിപ്രൊ, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ അതിനൂതന സാങ്കേതിക വിദ്യയിലേക്ക് ചുവടുറപ്പിക്കുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള ഗവേഷണങ്ങളും സാങ്കേതികതയും ഉള്‍ക്കൊള്ളിച്ച് റോബോട്ടിക്‌സ്, ഗൂഗ്ള്‍, ആപ്പിള്‍ എന്നീ കമ്പനികള്‍ പരീക്ഷണത്തിനൊരുങ്ങുന്ന ഡ്രൈവറില്ലാത്ത കാറുകള്‍ എന്നീ ആശയങ്ങളിലാണ് ടെക് കമ്പനികല്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്.
അമെരിക്കന്‍ കമ്പനി പനായയെ 200 മില്ല്യന്‍ ഡോളറിന് ഏറ്റെടുത്ത് ഇന്‍ഫോസിസ് ഇതിനോടകം തന്നെ ഓട്ടോമേഷന്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതിനൂതന സാങ്കേതികതയുടെ നിലവിലെ വളര്‍ച്ച അഞ്ച് ശതമാനമാണെങ്കിലും 2020ഓടെ 30 ശതമാനം വരെയെത്തുമാണ് സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
നമ്മള്‍ പുതുതരംഗ സോഫ്‌റ്റ്വെയര്‍ രംഗത്തിന്റെ മധ്യത്തിലാണ്. ഐടി കമ്പനികള്‍ തീര്‍ച്ചയായും ഇത്തരത്തിലുള്ള സാങ്കേതികതയുമായി രംഗത്ത് വരുമെന്നാണ് സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം നല്‍കുന്ന നിര്‍ദേശം.

Top