റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയില്‍ 41.35 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ വില്‍പനയില്‍ 41.35 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. 2014 മേയ് മാസം വരെ 25,010 ബൈക്ക് ആയിരുന്നു വിറ്റിരുന്നത് എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം അതു 35,354 ആയി ഉയര്‍ന്നു.

ആഭ്യന്തര വിപണത്തിലാണു വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 41.23 ശതമാനവും ആഭ്യന്തര വിപണിയില്‍ വിറ്റവയാണ്. 34,615 ബൈക്കുകളാണ് ഈ വര്‍ഷം വിറ്റത്. 2014ല്‍ ഇത് 24,509 ആയിരുന്നു. ഈ വര്‍ഷം 739 ബൈക്കുകളും കഴിഞ്ഞ വര്‍ഷം 501 ബൈക്കുകളുമാണ് വിദേശത്തേക്കു കയറ്റി അയച്ചത്.

Top