റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയില്‍ വന്‍ കുതിപ്പ്;ഒക്ടോബറില്‍ 73 ശതമാനം വര്‍ധനവ്

ബംഗളുരു: യുവാക്കളുടെയും റൈഡര്‍മാരുടെയും ഹരമായ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയില്‍ കുതിപ്പ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലെ വില്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒക്ടോബറില്‍ 73 ശതമാനം വര്‍ധനവാണുണ്ടായത്. അതേസമയം കയറ്റുമതിയില്‍ 27% ഇടിവുണ്ടായി.

ഫ്രാന്‍സിലും സ്‌പെയിനിലുമുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സ്റ്റോറുകള്‍ വ്യാപിപ്പിച്ച് അന്താരാഷ്ട്ര തലത്തില്‍ മികച്ച വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

പോയവര്‍ഷത്തേക്കാള്‍ 2015ല്‍ 60% വളര്‍ച്ചയാണ് ഫ്രാന്‍സില്‍ രേഖപ്പെടുത്തിയത്.

Top