റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് 2 ഇന്ത്യന്‍ വിപണിയില്‍ എത്തി

ആഢംബര വാഹനമായ റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് 2 ഇന്ത്യയിലും എത്തിയിരിക്കുന്നു.  4.50 കോടിയാണ് വില. പഴയ ഗോസ്റ്റില്‍ നിന്ന് അകത്തും പുറത്തും നിരവധി മാറ്റങ്ങളോടു കൂടിയാണ് പുതിയ ഗോസ്റ്റ് എത്തിയത്.

പുറത്തെ മാറ്റങ്ങളില്‍ പ്രധാനം ഹെഡ്‌ലൈറ്റിലാണ്. പഴയ ഉരുണ്ട ലൈറ്റുകള്‍ക്ക് പകരം ചതുരാകൃതിയില്‍ ഡെ ടൈം റണ്ണിങ്ങ് ലാമ്പോടുകൂടിയാണ് ഗോസ്റ്റ് സീരീസ് 2.  പുത്തന്‍ സ്‌റ്റൈലന്‍ ബമ്പര്‍, ബോണറ്റ്, പുതുക്കിയ ടെയില്‍ ലൈറ്റ് എന്നിവയും നല്‍കിയിട്ടുണ്ട്.  21 ഇഞ്ച് അലോയ് വീലുകള്‍ക്ക് തെരഞ്ഞെടുക്കാന്‍ നിരവധി പെയിന്റെ് ഷേയ്ഡുകളുമുണ്ട്.

അകത്തെ മാറ്റങ്ങളില്‍ പ്രധാനം മെച്ചപ്പെടുത്തിയ സീറ്റാണ്. ഇതിന്റെ ഇലക്ട്രോണിക് അഡ്ജസ്റ്റ്‌മെന്റെുകളും ഹീറ്റിങ്ങ് ഓപ്ഷനും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വൈ ഫൈ സംവിധാനമുള്ള ടച്ച് പാടോടുകൂടിയ 10ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, പുതുക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്ചര്‍ തുടങ്ങിയവയും പുതുമയാണ്.

എഞ്ചിനില്‍ മാറ്റമില്ല. പഴയ 6.6ലിറ്റര്‍ V12 എഞ്ചിന്‍ 563 ബി.എച്ച്.പി കരുത്തും 780 എന്‍.എം ടോര്‍ക്കും ഉദ്പ്പാദിപ്പിക്കും.  എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.  ഈ കൂറ്റന്‍ വാഹനത്തിന് പൂജ്യത്തില്‍ നിന്ന് നൂറിലത്തൊന്‍ കേവലം 4.7 സെക്കന്റെ് മതി.  പരമാവധി വേഗം 250km/h ആയി നിയന്ത്രിച്ചിരിക്കുന്നു. ഇന്ത്യയില്‍ പുതുതായി തുടങ്ങുന്ന അഞ്ച് ഡീലര്‍ഷിപ്പുകള്‍ വഴിയും ഗോസ്റ്റ് സീരീസ് 2 ലഭിക്കും.

Top