ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി മൊബൈല്‍ ഫോണ്‍ വിപണിയിലേക്ക് എത്തിക്കുന്നു. ലംബോര്‍ഗിനി എന്ന ബ്രാന്‍ഡ് നെയിമില്‍ തന്നെയാണ് ഫോണും എത്തുക. ലംബോര്‍ഗിനി ടോറിനോ 88 ടോറി എന്നാണ് ഫോണിന്റെ പേര്. ലംബോര്‍ഗിനി കാറിന്റെ വില പോലെ, ഫോണിന്റെ വിലയും അത്യാഡംബരം തന്നെ! വില 3,72,000 രൂപ.
ഉയര്‍ന്ന നിലവാരമുള്ള സ്റ്റീലും ലെതറും ഉപയോഗിച്ചാണ് ഫോണിന്റെ നിര്‍മ്മാണം. അഞ്ച് ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, 2.3Ghz ക്വോഡ് കോര്‍ ക്വോല്ക്കോം സ്നാപ് ഡ്രാഗണ്‍ 801 പ്രൊസസര്‍, ആന്‍ഡ്രോഡിയ് 4.4.4 കിറ്റ്കാറ്റ് ഒ.എസ്., മൂന്ന് ജിബി റാം, 20 എം.പി കാമറ, എട്ട് എം.പി ഫ്രണ്ട് കാമറ, 64 ജിബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി., 3400എം.എ.എച്ച് ബാറ്ററി, നാല് കളര്‍ ഷെയ്ഡുകള്‍ എന്നിങ്ങനെ നിരവധിയാണ് ഫോണിന്റെ പ്രത്യേകതകള്‍.