ആഡംബര ബൈക്ക് നിര്‍മാണ കമ്പനികള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യംവച്ച് ലക്ഷങ്ങള്‍ വിലയുള്ള കിടിലന്‍ ബൈക്കുകള്‍ നിരത്തിലേക്ക് എത്തിക്കുന്നു. വൈ.ഇസഡ്.എഫ് ആര്‍ 1, ആര്‍ 1 എം എന്നിവയാണ് യമഹ മോട്ടോര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
ആര്‍ 1 ന്റെ വില 22.34 ലക്ഷമാണ്. ആര്‍ 1 എമ്മിന്റെ വില 29.43 ലക്ഷവും വൈ.ഇസഡ്.എഫ് ആര്‍ 1 ,ആര്‍ 1 എം എന്നിവ യമഹയുടെ ഹൈടെക് ആര്‍മ്ഡ് പ്യുര്‍ സ്‌പോര്‍ട് കണ്‍സെപ്റ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
998 സി സി ലിക്വിഡ് കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് നാലുസിലിണ്ടര്‍ എന്‍ജിനാണ് രണ്ട് ബൈക്കുകള്‍ക്കും കരുത്ത് പകരുന്നത്. ഇരുമോഡലുകളിലും 4.2 ടിഎഫ്ടി എല്‍സിഡി സ്‌ക്രീനുകളുണ്ട്. സ്ട്രീറ്റ്, ട്രാക്ക് എന്നീ മോഡലുകളുണ്ട്. പബ്ലിക് റോഡുകളിലേക്ക് സ്ട്രീറ്റ് മോഡലും റേസ് ട്രാക്കിലേക്ക് ട്രാക്ക് മോഡലും തിരഞ്ഞെടുക്കാം.