ബെയ്‌റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കഴിഞ്ഞദിവസമുണ്ടായ ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. സ്‌ഫോടനത്തില്‍ 240 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ബെയ്‌റൂട്ടിലെ തെക്കന്‍ പ്രദേശമായ ബുര്‍ജ് അല്‍ ബറാജ്‌നെഹിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം ആറിനായിരുന്നു സ്‌ഫോടനമുണ്ടായത്. ഷിയ പള്ളിയിലും ഷോപ്പിംഗ് മാളിലുമാണ് ആക്രമണം ഉണ്ടായത്. ശരീരത്തില്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ലെബനനില്‍ കാല്‍ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ സ്‌ഫോടനമാണ് വ്യാഴാഴ്ചയുണ്ടായത്.