നീനയുടേയും നളിനിയുടേയും കഥ പറയുന്ന തന്റെ പുതിയ ചിത്രത്തിനായി നീനയെ കണ്ടെത്താന്‍ ലാല്‍ജോസ് ശ്രമം നടത്തിയിട്ട് കുറെനാളായിരുന്നു. ഒടുവില്‍ ഇതാ നീനയായി മുന്‍ മിസ് കേരള ദീപ്തി സതിയെ കണ്ടെത്തിയിരിക്കുന്നു.
ചിത്രത്തില്‍ കുടുംബിനിയായ നളിനിയുടെ വേഷം ചെയ്യുന്നത് ആന്‍ അഗസ്റ്റിനാണ്. നായകനായി നിര്‍മ്മാതാവ് വിജയ് ബാബുവിനെയും തിരഞ്ഞെടുത്തത്. ചിത്രത്തില്‍ ബോള്‍ഡായ കഥാപാത്രമാണ് നീന. മുടി മുറിച്ച് ബൈക്കില്‍ കറങ്ങുന്ന നീന പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന കഥാപാത്രമാണ്.
ലാല്‍ജോസ് പുതിയ സിനിമയ്ക്കായി നായികയെ തെരയുന്നു എന്ന് കേട്ട് ഒരു പരീക്ഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഓഡിയേഷന് കഴിഞ്ഞപ്പോള്‍ തനിക്ക് നറുക്ക് വീണതായി മുംബൈയില്‍ വളര്‍ന്ന ഈ മലയാളി പെണ്‍കുട്ടി പറയുന്നു. സിനിമയില്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് ലാല്‍ജോസിന്റെ സിനിമയിലൂടെയാകുമെന്ന് സ്വപ്നത്തില്‍ കരുതിയിരുന്നില്ലെന്നും ഞാന്‍ തന്നെയാണ് നീനയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ദീപ്തി പറയുന്നു. സിനിമയ്ക്കായി തന്റെ നീളന്മുടി മുറിച്ചിരിക്കുകയാണ് ദീപ്തി.