ലിമിറ്റഡ് എഡിഷന്‍ വാഗണ്‍ ആര്‍ ക്രെസ്റ്റുമായി എത്തുകയാണ് മാരുതി സുസുക്കി. ഇന്റീരിയറിലും എക്സ്റ്റീരിയറിലും പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാണ്. പുതിയ ഗ്രില്‍ ഡിസൈനാണ് വാഗണ്‍ ആര്‍ ക്രസ്റ്റിന്റെ എക്സ്റ്റീരിയറില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകം. ഫ്രണ്ട് ബംപറിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. പുറമെ പുതിയ ഗ്രാഫിക്‌സും നല്‍കി.
ഇന്റീരിയറില്‍ ഡബിള്‍ ഡിന്‍ ഓഡിയോ സിസ്റ്റം ചേര്‍ത്തിരിക്കുന്നു. ബ്ലൂടൂത്ത് സന്നാഹത്തോടെയുള്ളതാണ് ഓഡിയോ സിസ്റ്റം. പുതിയതായി സീറ്റ് കവറുകളും സ്റ്റീയറിങ് വീല്‍ കവറും പുതിയ ഫ്‌ളോര്‍ മാറ്റുകള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ, കീലെസ് സെന്‍ട്രല്‍ ലോക്കിങ്, മഡ് ഫ്‌ലാപ്പുകള്‍ തുടങ്ങിയ അധിക സംവിധാനങ്ങളുണ്ട്.
1 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ കെ10 എന്‍ജിനാണ് മാരുതി സുസൂക്കി വാഗണ്‍ ആറിലുള്ളത്. 68 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു ഈ വാഹനം. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 20.5 കിലോമീറ്ററാണ് ഈ എന്‍ജിന്‍ പകരുന്ന മൈലേജ്.
നിലവിലെ മോഡലിനേക്കാള്‍ അരലക്ഷത്തിനടുത്ത് വിലകൂടുതലുള്ള മോഡലാണ് എത്തിയിരിക്കുന്നത്. വിലകൂടുമ്പോള്‍ തന്നെ അതിനാവശ്യമായ മാറ്റങ്ങളും വാഹനത്തില്‍ ദൃശ്യമാണ്.