വാന്‍കൂവര്‍: ടെന്നീസിലെ ഇന്ത്യന്‍ വിസ്മയം ലിയാന്‍ഡര്‍ പേസിന് ഡബിള്‍സില്‍ 101ാം പങ്കാളിയായി ബ്രിട്ടന്റെ സൂപ്പര്‍ താരം ആന്‍ഡി മറെ. കാനഡ ഓപ്പണിലാണ് പുരുഷ ഡബിള്‍സില്‍ പേസ്മറെ സഖ്യം കളിക്കാനിറങ്ങിയത്. ആദ്യറൗണ്ടില്‍ ദക്ഷിണാഫ്രിക്കന്‍ഫ്രഞ്ച് സഖ്യമായ കെവിന്‍ ആന്‍ഡേഴ്‌സന്‍ജെറിമി ചാര്‍ഡി ടീമിനെ തോല്‍പ്പിച്ച് ഇരുവരും അരങ്ങേറ്റം കുറിച്ചു (63, 61).
സ്പാനിഷ് താരം മാഴ്‌സലോ ഗ്രാനോഴ്‌സുമായുള്ള സഖ്യം അവസാനിപ്പിച്ചാണ് പേസ് മറെയെ പങ്കാളിയാക്കിയത്. എന്നാല്‍, അടുത്ത യു.എസ്. ഓപ്പണില്‍ പുതിയ കളിക്കാരനുമൊത്തായിരിക്കും ഇന്ത്യന്‍ താരം കളിക്കാനിറങ്ങുന്നത്.
ഡബിള്‍സില്‍ ഗ്രാന്‍സ്ലാം നേടിയിട്ടുള്ള 42കാരനായ പേസ് ഈ സീസണില്‍ മൂന്നാമത്തെ പങ്കാളിയുമൊത്താണ് കളിക്കാനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ റാവണ്‍ ക്ലാസെനായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. 1990ല്‍ ഇന്ത്യയുടെ സീഷന്‍ അലിയുമൊത്താണ് പേസ് ഡബിള്‍സ് കളിച്ചുതുടങ്ങുന്നത്.