തിരുവനന്തപുരം: ലീഗിനെ ഒരു കാരണവശാലും മുന്നണിയിലെടുക്കില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. അങ്ങിനെ ചെയ്താല്‍ എല്‍ഡിഎഫ്-യുഡിഎഫ് വ്യത്യാസം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതാണ്. അന്വേഷണം എപ്പോള്‍ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.