ട്രിപ്പോളി: ട്രിപ്പോളിയില്‍ ചാവേറാക്രമണത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ലബനീസ് നഗരമായ ട്രിപ്പോളിയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ രണ്ട് ചാവേറുകളാണ് സ്വയം പൊട്ടിത്തെറിച്ചത്.
അല്‍-ഖ്വെയ്ദയുടെ സിറിയന്‍ വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സുന്നി ഭൂരിപക്ഷ പ്രദേശമായ മാന്‍കുബീന്‍ സ്വദേശികളാണ് ചാവേറുകളെന്നാണ് വിവരം ഇവരുടെ വീടുകള്‍ പൊലീസ് വളഞ്ഞിട്ടുണ്ട്.
സിറിയയിലും ലെബനനിലും ഉള്ള സുന്നികളോടുള്ള പ്രതികാരമായിട്ടാണ് ചാവേറാക്രമണം നടത്തിയതെന്നാണ് സൂചന.