ലോകകപ്പിന് ടീം ഇന്ത്യയ്ക്ക് പുതിയ ജേഴ്‌സി

മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഇന്ത്യ ഇറങ്ങുക പുതിയ ജേഴ്‌സിയില്‍ ആയിരിക്കും. ലോകകപ്പിനും ത്രിരാഷ്ട്ര ടൂര്‍ണമെന്റിനും മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ പുതിയ ജേഴ്‌സിയുടെ പ്രകാശനം ബിസിസിഐ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തി.

100 ശതമാനം പോളിസ്റ്റര്‍ തുണിയിലാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി തയ്യാറാക്കിയിരിക്കുന്നത്. ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ ഉള്‍പ്പടെയുള്ളവര്‍ ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സിയുടെ ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നാളെ ആരംഭിക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും നേരിടാനൊരുങ്ങുകയാണ് ഇന്ത്യ.

ലോകകപ്പില്‍ ഫെബ്രുവരി 15 ന് മുഖ്യ എതിരാളി പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. പുതിയ ജെഴ്‌സിയിലായിരിക്കും പാകിസ്ഥാനും ഇറങ്ങുക. പാകിസ്ഥാന്റെ പുതിയ ജേഴ്‌സിയുടെ പ്രകാശനവും ഇന്നലെ നടന്നു.

Top