ലോകകപ്പിന് ലഭിച്ച സമ്മാനത്തുക ചാരിറ്റിക്ക് നല്‍കി; കൈയ്യടി നേടി യുവന്റസ് സൂപ്പര്‍ താരം

കായിക താരങ്ങള്‍ പല തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. പലപ്പോഴും അതെല്ലാം വന്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റാറുമുണ്ട്. കഴിഞ്ഞ ദിവസം യുവന്റസ് താരം ബ്ലെയിസ് മറ്റിയുടി ചെയ്ത ഒരു കാരുണ്യ പ്രവര്‍ത്തനത്തെ വാഴ്ത്തുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.

ലോകകപ്പിന് ലഭിച്ച സമ്മാനത്തുക മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചത് വഴി മറ്റിയുടി കളിക്കളത്തിന് പുറത്തും സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ്. കളിയുടെ പ്രതിഫലത്തുകയായ മൂന്നു ലക്ഷത്തോളം ഡോളറാണ് ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി മറ്റിയുടി നല്‍കിയത്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി താരത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലെയിസ് മറ്റിയുടി ഫൗണ്ടേഷനിലൂടെയാണ് താരം സഹായങ്ങള്‍ ചെയ്യുന്നത്.

ഫ്രാന്‍സിനൊപ്പം റഷ്യയില്‍ ലോകകപ്പുയര്‍ത്തിയ യുവന്റസ് മധ്യനിരതാരമാണ് മറ്റിയുടി ആറ് വര്‍ഷം പിഎസ്ജിയിലായിരുന്ന താരം 2017 ലാണ് യുവന്റസില്‍ എത്തുന്നത്.

Top