കാന്‍ബറ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ചുറി വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയിലിന്. സിംബാബ്വെയ്ക്കെതിരായ മത്സരത്തിലാണു വെസ്റ്റിന്‍ഡീസ് ഓപ്പണറുടെ നേട്ടം. 138 പന്തില്‍ ഒന്‍പതു ഫോറും 16 സിക്സും ഉള്‍പ്പെട്ടതായിരുന്നു ഗെയ്ലിന്റെ ഇന്നിംഗ്സ്. സച്ചിന് തെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ എന്നിവരാണ് ഏകദിന ക്രിക്കറ്റില്‍ ഇരട്ട ശതകം നേടിയിട്ടുള്ള താരങ്ങള്‍. ഇതില്‍ രോഹിത് രണ്ടു തവണ നേട്ടം സ്വന്തമാക്കി.
ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിനും ഗെയ്ല് അര്‍ഹനായി. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഗാരി കിര്സ്റ്റണ് 1996 ലോകകപ്പില്‍ യുഎഇയ്ക്കെതിരേ റാവല്‍പിണ്ടിയില്‍ നേടിയ 188 റണ്‍സായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.