മെല്‍ബണ്‍: ബംഗ്ലാദേശിനെ 92 റണ്‍സിന് തകര്‍ത്ത് ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് രണ്ടാം ജയം. തിലകരത്നെ ദില്ഷന് (161), കുമാര്‍ സംഗക്കാര (105) എന്നിവര്‍ പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ചുറികളുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 332 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. 52 റണ്‍സ് നേടിയ ഓപ്പണര്‍ ലഹിരു തിരിമാനയുടെ വിക്കറ്റ് മാത്രമാണ് ലങ്കയ്ക്ക് നഷ്ടമായത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 47 ഓവറില്‍ 240 റണ്‍സിന് പുറത്തായി.
146 പന്തില്‍ 22 ബൗണ്ടറികളുടെ സഹായത്തോടെയാണ് ദില്ഷന് 161 റണ്‍സ് നേടിയത്. 76 പന്തില്‍ 13 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു സംഗക്കാരയുടെ ഇന്നിംഗ്സ്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 210 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിന് ഒരുഘട്ടത്തിലും വിജയപ്രതീക്ഷ ഉണ്ടായില്ല. 53 റണ്‍സ് നേടിയ സാബിര്‍ റഹ്മാനാണ് ടോപ്പ് സ്കോറര്‍. സാക്കിബ് അല്‍ ഹസന് 46 റണ്‍സ് നേടി. ലങ്കയ്ക്ക് വേണ്ടി ലസിത് മലിംഗ മൂന്നും സുരങ്ക ലക്മാല്‍, തിലകരത്നെ ദില്ഷന് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി. സെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ ദില്‍ഷനാണ് മാന്‍ ഓഫ് ദ മാച്ച്.