ബ്രിസ്ബെയ്ന്‍: ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിന് രണ്ടാം ജയം. യുഎഇയെ രണ്ടു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഐറിഷ് രണ്ടാം വിജയം ആഘോഷിച്ചത്. ജയിക്കാന്‍ 279 റണ്‍സ് വേണ്ടിയിരുന്ന അയര്‍ലന്‍ഡ് നാല് പന്ത് ശേഷിക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുമായി അയര്‍ലന്‍ഡ് പൂള് ബിയില്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ടു ജയവുമായി നാല് പോയിന്റുള്ള ഇന്ത്യ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
അവസാന 10 ഓവറില്‍ 95 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന അയര്‍ലന്‍ഡിനെ കെവിന് ഒബ്രിയാന്റെ വെടിക്കെട്ട് ബാറ്റിംഗാണ് രക്ഷിച്ചത്. 25 പന്തില്‍ അര്‍ധ സെഞ്ചുറി (50) നേടിയ ഒബ്രിയാന് എട്ട് ഫോറും രണ്ടു സിക്സും നേടി. 80 റണ്‍സ് നേടിയ ഗാരി വില്‍സനാണ് ഐറിഷ് ബാറ്റിംഗിനെ നയിച്ചത്. 69 പന്തില്‍ ഒന്‍പത് ഫോറുകള്‍ ഉള്‍പ്പട്ടതായിരുന്നു വില്‍സന്റെ ഇന്നിംഗ്സ്. വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, എഡ് ജോയ്സ് എന്നിവര്‍ 37 റണ്‍സ് വീതം നേടി. വില്‍സനാണ് മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇ മധ്യനിര ബാറ്റ്സ്മാന് ഷയിമാന്‍ അന്‍വറിന്റെ (106) സെഞ്ചുറിയുടെ മികവിലാണ് 278 റണ്‍സ് നേടിയത്. ആറിനു 131 എന്ന നിലയില്‍ തകര്‍ന്ന യുഎഇയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നതു ഷയിമാനും അംജദ് ജാവേദും (42) ചേര്‍ന്ന ഏഴാം വിക്കറ്റ് സഖ്യമാണ്. ഇരുവരും ചേര്‍ന്ന് 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുന്‍നിര ബാറ്റ്സ്മാന്മാരില് ഓപ്പണര്‍ അംജത് അലി (45) മാത്രമാണു മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്.