ജമൈക്ക: ലോകകപ്പിനുള്ള വെസ്‌റിന്‍ഡീസ് ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരേ വിമര്‍ശനവുമായി കിരോണ്‍ പോളാര്‍ഡ് രംഗത്ത്. ട്വിറ്ററിലാണ് വിന്‍ഡീസ് മുഖ്യ സെലക്ടര്‍ ക്‌ളൈവ് ലോയ്ഡിനെതിരേ പോളാര്‍ഡ് രംഗത്തുവന്നത്. പോളാര്‍ഡിനെയും ഡെയ്ന്‍ ബ്രാവോയെയും ഒഴിവാക്കി ടീം പ്രഖ്യാപിച്ചത് പരിഹാസമാണെന്ന് ക്രിസ് ഗെയ്ല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പോളാര്‍ഡും രംഗത്തുവന്നത്.
തങ്ങള്‍ക്ക് പിന്തുണ നല്കിയ ഗെയ്‌ലിന് പോളാര്‍ഡ് ട്വിറ്ററില്‍ നന്ദിയും അറിയിച്ചു. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിനിടെ വേതന തര്‍ക്കം ഉന്നയിച്ച് വിന്‍ഡീസ് ടീം പരമ്പര പാതിയില്‍ ഉപേക്ഷിച്ച് മടങ്ങിയിരുന്നു. ഇതിന് നേതൃത്വം കൊടുത്തത് നായകന്‍ ബ്രാവോയും പോളാര്‍ഡും ചേര്‍ന്നാണെന്ന കാരണത്താലാണ് ഇരുവരെയും ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ബ്രാവോയ്ക്ക് പകരം ഫാസ്‌റ് ബൌളര്‍ ജേസണ്‍ ഹോള്‍ഡറിനെ സെലക്ടര്‍മാര്‍ ക്യാപ്റ്റനായി നിയമിച്ചു.