വെല്ലിംഗ്ടണ്‍: ലോകകപ്പ് ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ന്യൂസീലന്‍ഡ് സെമിയിലെത്തി. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 394 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത വിന്‍ഡീസ് പൊരുതി വീഴുകയായിരുന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ്. വിന്‍ഡീസ് 30.3 ഓവറില്‍ 250 റണ്‍സിന് ഓള്‍ഔട്ട്. ക്രിസ് ഗെയില്‍ (61), ജേസണ്‍ ഹോള്‍ഡര്‍ (42) എന്നിവര്‍ മികച്ച പ്രകടനം നടത്തി.
ഇരട്ടസെഞ്ചുറി നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പ്രകടനമികവിലാണ് ന്യൂസീലന്‍ഡ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 152 പന്തില്‍ നിന്നാണ് ഗുപ്ടില്‍ ഇരുന്നൂറിലെത്തിയ ഗുപ്റ്റില്‍ ആകെ 237 റണ്‍സെടുത്തു. ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ ഉയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണിത്. ഈ ലോകകപ്പിലെ രണ്ടാം ഇരട്ട സെഞ്ചുറിയാണ് വെല്ലിങ്ടണില്‍ പിറന്നത്. നേരത്തെ ക്രിസ് ഗെയില്‍ സിംബാബവെയ്‌ക്കെതിരെ ഇരട്ടസെഞ്ചുറി നേടിയിരുന്നു. മൂന്നാം വിക്കറ്റില്‍ ഗുപ്ടില്‍ റോസ് ടെയ്‌ലറിനൊപ്പം സെഞ്ചുറി കൂട്ടും രണ്ടാം വിക്കറ്റില്‍ വില്യംസണൊപ്പം അര്‍ധസെഞ്ചുറി കൂട്ടും തീര്‍ത്തു.
ചൊവ്വാഴ്ച്ച ഓക്‌ലന്‍ഡിലെ ആദ്യ സെമിയില്‍ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടും. രണ്ടാം സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.വ്യാഴാഴ്ച്ച സിഡ്‌നിയിലാണ് രണ്ടാം സെമിഫൈനല്‍.